2012, ജനുവരി 25, ബുധനാഴ്‌ച

പേക്കിനാവുകളുടെ ഹിമപാതം

നിന്‍റെ പ്രണയ ശൈലങ്ങളില്‍
പേക്കിനാവുകളുടെ ഹിമപാതം 
നിന്‍റെ സ്വപ്ന വഴികളില്‍
ആശങ്കകളുടെ കുത്തൊഴുക്കുകള്‍
കൃഷ്ണ വര്‍ണം വീണ ഗുഹാമുഖം പോലെ
അശാന്തിയുടെ ചിതല്‍പ്പിടിച്ച നിന്‍റെ
പ്രണയ പര്‍വങ്ങളെ ഞാന്‍ അറിയുന്നു ...

   പറന്നുപോകുന്ന വര്‍ണതുമ്പിയുടെ
   ചിറകുകള്‍ പോലെ
   സാഗരഹൃടയത്തിലെ  സ്വപ്നേന്ദുപോലെ
   പുല്ലാഞ്ഞിപൂക്കളുടെ വന്യവശ്യതയേറും
   നിന്‍ ലതാനികുന്ജങ്ങളില്‍ തണല്‍ തേടിവന്നവന്‍
   ഇപ്പോള്‍ പ്രണയാന്ധനാണ് 
   വികല  സങ്കല്പങ്ങളുടെ രുധിരജാലകങ്ങള്‍
   തുറന്നു കിടക്കുന്നു
   വാക്കിലും വഴിയിലും നിലാവിന്‍റെ ദ്രംഷ്ടകള്‍ 
   നിനക്കായി കാത്തിരിക്കുന്നു..
   നിന്നിലെ അലിവിന്‍റെ നീര്‍തടങ്ങളില്‍ 
   പ്രണയം വിതയ്ക്കാന്‍..

 നിന്‍റെ സ്വകാര്യ ജാലകങ്ങളിലെ 
തുഷാര ബിന്ദുക്കളില്‍
സങ്കടം നിറയുന്നത് ഞാനറിയുന്നു
എങ്കിലും നിന്‍റെ ആകുലതകള്‍ 
എന്നോട് പറയരുത് 
ജീവനോടെ കുഴിച്ചു മൂടിയ
നിന്‍റെ ആത്മ ഹര്‍ഷങ്ങളുടെ പിടച്ചില്‍
എന്നെ അറിയിക്കരുത് 

കാരണം

 വേരറ്റയീ പടു പാഴ്മരത്തിന്‍ 
നിഴല്‍ കാടുകള്‍ക്കന്യമാം
സൗഹൃദ നിലാപൂക്കള്‍
നല്‍കരുതെനിക്ക്  നീ 
പകരം തരാനെനിക്കോ വെറും 
കൊടും വേനല്‍ 
കനക്കുന്ന കാമരേണുക്കള്‍ മാത്രം ..... 
  

7 അഭിപ്രായങ്ങൾ:

  1. സുന്ദരമായ കവിത. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കാരണം. പ്രണയത്തിലും സ്നേഹത്തിലും ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമല്ലേ അത്..

    മറുപടിഇല്ലാതാക്കൂ
  3. കലി നല്ല സൂപ്പെര്‍ ആശയം ഉഷാറായി ലളിതമായ ആവിഷ്ക്കാരം

    മറുപടിഇല്ലാതാക്കൂ
  4. @ sukhoor ... സ്നേഹ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദിയുണ്ട്...
    @ മുല്ല ... ആ വ്യതാസം പണ്ട് കാലത്തേ പറഞ്ഞു വരുന്നു... സത്യമാണോ ??
    എങ്കിലും എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു.. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി
    @ കൊമ്പന്‍ ... ഈ വാക്കുകളാണ് എന്റെ പ്രചോദനം ... ഈ സ്നേഹവാക്കുകള്‍... നന്ദി ..ഒരായിരം നന്ദി

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ