Saturday, December 11, 2010

അറിയപ്പെടാത്തവന്‍റെ അത്മാവിഷ്കാരങ്ങള്‍


      അറിയപ്പെടാത്തവന്‍റെ അത്മാവിഷ്കാരങ്ങള്‍ അപ്രസക്തമായ വെറും വാക്കുകളാകാം...
എന്നിരിക്കിലും  മറന്നു പോകുവാന്‍ കഴിയാതെ മനസിന്‍റെ കാമ്പുകളില്‍ കോറിയിട്ട നിഴല്‍ ചിത്രങ്ങളുടെ
 പുനര്‍ജ്ജനി എനിക്കുവേണ്ടി മാത്രം എന്ന് പറയുന്നില്ല.
അനുഭവങ്ങളുടെ ഘോഷയാത്രയില്‍ നിരതെറ്റി വന്ന പടയണി കോലം പോലെ ,
മൂടല്‍ മഞ്ഞിന്‍റെ അതാര്യ രേണുക്കളില്‍ വെള്ള മന്ദാരത്തിന്‍റെ ചിരി പൊഴിച്ച സൂര്യ തേജസ്‌ പോലെ ,
 നൊമ്പരങ്ങളുടെ മഹാബോധങ്ങളില്‍ ഉറവകൂടിയ തിരിച്ചറിവുപോലെ,
അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍ നെയ്തുകൂട്ടിയ പ്രണയ തൂവാല പോലെ ,
അകകാമ്പിലെവിടെയോ ചുരമാന്തിഎത്തുന്ന ജീവ സ്പന്ദനം ....
ഞാന്‍ കുറിക്കട്ടെ ... എനിക്കും എന്നെപോലുള്ളവര്‍ക്കും വേണ്ടി ......

                                                                                                               Veejyots

Monday, December 6, 2010

വെയില്‍ തിന്നുന്ന പക്ഷിക്ക്

ജീവിത വെയില്‍ തിന്നുന്ന പക്ഷികളുടെ ആകുലതകളില്‍
പുറമ്പോക്കുകളുടെ സ്വര്‍ഗീയ വീഥികളില്‍
ഗ്രീഷ്മം തന്ന കിരീടവും ചൂടി
മഴ വില്ലുകളുടെ എഴെല്ലുകള്‍ നോക്കി നടന്ന
സങ്കല്പങ്ങളുടെ രാജകുമാര
നിന്‍ മനസ്സറിയും പ്രണയമിനിയെങ്ങു കാണും


കൂരയില്ലാത്തവന്റെ കൂരയും
കിനക്കളില്ലാത്തവരുടെ കിനാക്കളും
സ്വപ്നത്തില്‍ പൂത്ത മരത്തിലെ
വൃത്തവും വെടിപ്പും കെട്ട
ലകഷ്യവും ലക്ഷണവുമുള്ള
ചേതനയും ഹര്‍ഷവും നോമ്പരവുമുള്ള
വരികളെഴുതിയ തമ്പുരാനേ
നിന്‍ നേര്‍ നുണയും കവിതയിനിയെങ്ങു പൂക്കും


അറിവായ തരുവിന്‍റെ അടിവേരുകള്‍ താണ്ടി
അറിവുള്ള ജീവിത തനി രൂപം കാട്ടി
ശവമഞ്ചം പൊക്കുവാനോസ്സ്യത് നല്‍കി
 അപരന്‍റെ നോവുകള്‍ക്കായി ചിറകുകൊണ്ടൊരു
കൂടുതീര്‍ത്ത തെരുവിന്‍റെ  ഉപാസകാ  നിന്‍
വിശപ്പിന്‍ പൊരുള്‍ നിറയും വരികളെങ്ങു തെളിയും


പൊട്ടിച്ചുക്കളഞ്ഞ കുപ്പിവള തുണ്ടിനേയോര്‍ത്തു
മയില്‍പീലി കുഞ്ഞുങ്ങളുടെ വരവും കാത്തു നീയിരുന്നപ്പോള്‍
വേടന്റെ കൂരയില്‍  രുചിയോര്‍ത്തിരുന്നവരുടെ ഇരയായി
നീ മാറിയപ്പോള്‍ .... ഇനി നിന്‍ വരികളുടെ നിഴലുകള്‍ മാത്രം
ഇനി ആ കവിത തന്‍ നേര്‍കാഴ്ച മാത്രം .....
                                                                                                                വീജ്യോട്സ്


                                                                                                          

Thursday, December 2, 2010

അല്പം സ്വകാര്യം

            പ്രണയം തൃഷ്ണയുടെ തനി പകര്‍പ്പാകുമ്പോള്‍, വേദനകളുടെ വസന്തകാലങ്ങളില്‍,  വായ്‌ പൊത്തി    അമര്‍ത്തപെട്ട തേങ്ങലുകളുടെ ശ്രുതിയില്‍ , കുരിശിന്‍റെ തച്ചന്‍മാര്‍ വിലപേശി അലറുമ്പോള്‍ , ആര്‍ജ്ജവമുള്ള മനസ്സുകളിലെ സ്നേഹ കാമനകള്‍ ഊര്‍ജ്ജമാക്കി ഞാന്‍ പ്രേമാക്ഷരങ്ങള്‍ കുറിക്കട്ടെ ...........


          ദാര്‍ശനിക -ബൗദ്ധിക തലങ്ങളില്‍ ഒരു സംവാദമോ കാഴ്ചപ്പാടോ ആകുമെന്ന പ്രതീക്ഷയില്ലെങ്കിലും നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ, നുറുങ്ങ് വെളിച്ചം പരത്തുന്ന സങ്കല്പങ്ങളെ ഇഴകോര്‍ത്ത് , പുഞ്ചിരി പൊഴിക്കുന്ന മര്‍ത്യ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ  ലക് ഷ്യവും അവബോധവും മുന്‍നിര്‍ത്തി ദര്‍ശന ഭേദങ്ങളിലെ വിരുദ്ധ ധ്രുവങ്ങളെ നമുക്ക് സംയോജിപ്പിക്കാം ! ! !


          ഒരു കാക്കകാലിന്‍റെ തണല്‍ പോലുമില്ലാത്ത ദുരിത പര്‍വ്വങ്ങളില്‍ , എന്‍ഡോസള്‍ഫാന്‍ നല്‍കിയ ആസുര ചുംബനങ്ങള്‍ ഏറ്റുവാങ്ങിയ നിസ്സഹായരുടെ വിലാപപെരുമഴയില്‍ , സമാധാനത്തിന്‍റെ വാചകമേളകളില്‍  മാടപ്രാവിനെ ചുട്ടു തിന്നുന്ന അധികാര ചിന്ഹങ്ങളുടെ രുദ്ര താളങ്ങള്‍ക്കിടയില്‍ , പ്രതീക്ഷയുടെ മന്ദാര മലരുകള്‍ കിനാവ് കാണുന്ന ഹൃദയങ്ങളിലെ തീവ്ര കാമനകളുടെ ആത്മാംശം തൊട്ടറിഞ്ഞ് നമുക്കിനി പ്രണയാക്ഷരങ്ങള്‍  ഉരുക്കാഴിക്കാം. . .


                                                                                                                      Veejyots ....