2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

മാവേലി ഡല്‍ഹിയില്‍

     അപക്വമായ എന്‍റെ വമ്പന്‍ സ്വപ്നങ്ങളില്‍   ഞാന്‍ മാവേലിയെ കണ്ടത് ഡല്‍ഹിയില്‍ വച്ചാണ്..
സൂര്യ തേജസുള്ള ചിരി പൊഴിക്കുന്ന വെള്ള മന്ദാരം പോലെ മാവേലി....

 യാത്ര ഇപ്രാവശ്യം ഡല്‍ഹി വഴി ആണ്... കേരളമെന്ന "ട്ടാ " വട്ടത്തില്‍ കിടന്നു തായം കളിയ്ക്കാന്‍ താല്പര്യം ഇല്ലഞ്ഞിട്ടാണോ " സ്പെകട്രത്തിലും കോടികളിലും കോണകം നെയ്യുന്ന " ഡല്‍ഹിയെന്ന മഹാ നഗരത്തെ മാവേലി ലക്‌ഷ്യം വച്ചത് എന്ന് ചോദിച്ചപ്പോള്‍ " ഒരു ബിഗ്‌ നോ " ആയിരുന്നു ഉത്തരം...

പല കാരണങ്ങള്‍  ഉണ്ട്.. പൊട്ടിപൊളിഞ്ഞ റോഡ്‌ മാത്രമല്ല വിഷയം... പാതാളത്തില്‍ നിന്നുള്ള പല ഹൈ വേകളും അവസാനിക്കുന്ന  വയലേലകള്‍  മണ്ണിട്ട്‌  നികത്തി യിരുക്കുകയാണ്  .. ഏതു  വയലാണ്  നികത്തിയത്  എന്നറിയില്ല ... ഏതെങ്കിലും  റോഡ്‌ പിടിച്ചു  വന്നാല്‍  അവസാനം ടിപ്പരിന്റെ വായിലോ അല്ലെങ്കില്‍ മൂടി പോയ വയലിലോ എത്തും .  പിന്നെ റിട്ടേണ്‍ അടിച്ചു മടങ്ങി കേരളത്തില്‍ സമയത്തിന് എത്താന്‍ പ്രയാസം..അതാണ് കാരണം.. പല കേരള റോഡുകളിലെ കുഴികളില്‍ നിന്ന് പാതാളത്തിലേക്ക്‌ ബൈ പാസ്‌ ഉണ്ടെകിലും ആരെങ്കിലും അതില്‍ ഇടയ്ക്ക് വാഴയോ കല്ലോ ചേമ്പോ നാട്ടു പ്രതിക്ഷേധിച്ചാല്‍ സംഗതി പിന്നെ വഷളാകും ...

ഓലക്കുടയും അരപ്പട്ടയും കൊമ്പന്‍ മീശയും ഒക്കെ മാറി... ഇപ്പോള്‍ വയര്‍ ഒക്കെ അല്പം കുറഞ്ഞിട്ടുണ്ട്.. സല്‍മാന്‍ ഖാനെ പോലെ ഒരു സിക്സ് പായ്ക്ക് ...
അല്ലേലും മാവേലി അങ്ങനെ തന്നെ ആയിരിക്കും.. ഒന്ന് ആലോചിച്ചു നോക്കുക.. ദേവന്‍ മാരെ കിടു കിട വിറപ്പിച്ച ഈ അസുര ചക്രവര്‍ത്തി കുടവയറന്‍ ആകുമോ ?? ഇപ്പോള്‍ കൈയില്‍ ഒരു പോപ്പി നാനോ .. പഴയ ഓലക്കുട പുരവസ്തുക്കാര്‍ പിടിച്ചെടുത്തു..പിന്നെ നല്ല  വെള്ള  മുണ്ട് ..മുണ്ടിനു മാത്രം മാറ്റമില്ല.. കാലില്‍ "പരഗന്‍ ഓഫീസ് ചപ്പല്‍ " നടന്നു നടന്നു തെയേണ്ട എന്ന് കരുതി ...അങ്ങനെ പല മാറ്റങ്ങളും..

 മുഖത്തിന്റെയും  മീശയുടെയും  ഷേപ്പ് മാറി,,.. മുഖം അല്പം പരന്നു പോയോ എന്ന്   സംശയം... നിരന്തരം ഫ്ലെക്സ് മെഷീനില്‍ കൂടി കയറി ഇറങ്ങി ഇങ്ങനെ മുഖത്തിന്‌ മീശയ്ക്കും ചില മാറ്റങ്ങള്‍ ഉണ്ടായതായി മാവേലിയും സമ്മതിച്ചു..
 ഇനി വയര്‍ കുറഞ്ഞതിനു കാരണം കഴിഞ്ഞ പ്രാവശ്യം വാങ്ങികൊണ്ട് പോയ "ലവണ തൈലമാണോ" ?? ഈ മുണ്ടിനു പകരം വല്ല സഫാരി സ്യുട്ടോ മറ്റു ആധുനിക യോയോ ശൈലിയിലോ വസ്ത്രങ്ങള്‍ ധരിക്കാത്തത് എന്താണ് കാരണം .. അതും ഗോസായിമാരുടെ നാട്ടില്‍ വരുമ്പോള്‍...  നമ്മുടെ സ്വന്തം മുണ്ടിനെ മലയാളി മറന്നാലും മാവേലി മറക്കുമോ.. ധൈര്യത്തിന്  ഇന്ദ്ര പ്രസ്ഥത്തിലും മുണ്ട് ഉടുത്ത് വിലസുന്ന മലയാളി മന്ത്രിമാര്‍ ഉണ്ട് എന്നാ ആശ്വാസം.. ഇനി മാവേലി വല്ല മുണ്ട്കമ്പനിക്കാരുടെ ബ്രാന്‍ഡ്‌ അംബസിടരും ആയതാണോ ... ?

        ആഗോള താപനത്തിനുള്ള മലയാളിയുടെ മറുപടി ആണ് മുണ്ട് എന്ന് മലയാളിക്കറിയില്ലെങ്കിലും മാവേലിക്ക് അറിയാം.. അത് മാത്രമല്ല മുണ്ടിന്റെ മഹത്വങ്ങള്‍ ഉടുക്കുന്നവ്നു  അറിയാം.. ഒരു ബഹു മുഖ പ്രതിഭയാണ് മുണ്ട്.. സങ്കടം , ദേഷ്യം, ബഹുമാനം , നാണം, ധൈര്യം   ഇത്യാതി വികാരങ്ങളെ സത്യസന്ധമായി പ്രകടിപ്പിക്കും... നാണം മറക്കുന്ന വസ്തു എന്നതിലുപരി കര്‍ചീഫ്‌, കുട, പുതപ്പു, ബാഗ്‌ എന്നി  കാര്യങ്ങള്‍ക്കു പകരം ആയി ഉപയോഗിക്കാവുന്ന ഓള്‍ ഇന്‍ വണ്‍...

    അത് മാത്ര മല്ല ഒരു മുണ്ട് കുറഞ്ഞത്‌ ഇരുപതു തവണ ഉടുക്കാന്‍ കഴിയും എന്ന് പഴമക്കാര്‍ 

                  തിരിച്ചഞ്ചു 
                     മറിച്ചഞ്ചു
                      കുടഞ്ഞഞ്ചു
                           കുടയാതഞ്ചു..                   എന്തായാലും മാവേലി മുണ്ടിനെ മറന്നില്ല ...

        കള്ളവും   ചതിയും   ഇല്ലാത്ത  "പകല്‍ കൊള്ള "മാത്രമുള്ള   നാട്ടിലെ  പുതിയ  മഹാരാജക്കള്‍ക്ക് വേണ്ടി "തീഹാറില്‍" സ്ഥാപിക്കുന്ന പുതിയ "സ്വിസ് ബാങ്ക് എ ടി എം"കൌണ്ടെര്‍ ഉത്ഘാടനം ചെയ്യാന്‍ എത്തിയതാണ് മാവേലി   , 

കള്ളവും ചതിവും ഇല്ലാതിരുന്നിട്ടും തന്‍റെ തലയെ സര്‍വേ കല്ലാക്കിയ വാമനന്‍.. അന്ന് സെന്റും ആറും ഹെക്ടറും ഒന്നും ഇല്ലാതിരുന്ന കാലം.. ക്രോസ് സ്റ്റാഫ്‌ , തിയടോലൈറ്റ് , ടോട്ടല്‍സ്റ്റേഷന്‍ തുടങ്ങിയ കുന്ത്രാണ്ടങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം.. പക്ഷെ പണി കിട്ടി..റിയല്‍  എസ്റ്റേറ്റ്‌  മാഫിയാകളുടെ  ചതി കുഴിയില്‍ വീണ  ലോകത്തിലെ ആദ്യത്തെ മഹാ   ചക്ര വര്‍ത്തി ആണ്   മാവേലി എന്ന് പണ്ട് ആരോ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചുരുന്നില്ല .. കാരണം  അന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ തല പോക്കിയിരുന്നില്ല.. റാം ലീലയില്‍ നീളം  കുറഞ്ഞ വ്യക്തിയെ കണ്ടപ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തനിക്കു പറ്റിയ അമളി ഓര്‍ത്തു.. ആളില്‍ കുറുകിയവരെ സൂക്ഷിക്കണം... 

          കേരളത്തിലേക്ക് വരുമോ ഇപ്രാവശ്യം എന്ന് ചോദിച്ചപ്പോള്‍ " എന്ത് ചോദ്യം " കേരളമില്ലാതെ നോം ഉണ്ടോ ?? നാടും നാട്ടാരെയും  കാണാനുള്ള മോഹം മാത്രമല്ല കേട്ടോ.. കഴിഞ്ഞ പ്രാവശ്യം മാര്‍ട്ടിന്‍ കൊണ്ടുപോയ ആസ്തികള്‍ തിരിച്ചു പിടിക്കാനുള്ള ഒരു ഉത്സാഹം ഞാന്‍ ആ  മുഖത്ത് കണ്ടു.. പക്ഷെ ഇപ്പോള്‍ നാട്ടില്‍ മാര്‍ട്ടിന്റെ ലോട്ടറി ഇല്ല എന്നറിഞ്ഞപ്പോള്‍ ആ മുഖത്ത് ഒരു നീരസം.. എന്നാലും കാണം വിറ്റും ഓണം ഉണ്ണുന്നവരുടെ നാട്ടില്‍ " നെറ്റ്‌വര്‍ക്ക് കച്ചവടം " എങ്കിലും കാണും എന്ന് അദ്ദേഹത്തിനു  അറിയാം.. പൂവിനു പകരം പൈന്റ്റ് നല്‍കുന്ന സ്വന്തം പ്രജകളെ മറക്കാന്‍ കഴിയുമോ....മഴയത്തും വെയിലത്തും തളരാതെ ക്യൂ നിന്ന്
റെക്കോര്ഡ് ഇടുന്ന "കള്ള് "നാഗപ്പള്ളി ക്കാരെയും ചാല "ക്കുടി"ക്കാരെയും  തമ്പുരാന് മറക്കാന്‍ കഴിയുമോ...


 പണ്ടൊരിക്കല്‍ മാഞ്ചിയത്തിനു മുള വന്നോ എന്ന് നോക്കാന്‍ പോയ മാവേലി റബ്ബര്‍ പാലില്‍ മുങ്ങി താണപ്പോള്‍ സ്വര്‍ണ കടക്കാരും തുണി കടക്കാരും കുറെ തമിഴ് നാട്ടിലെ കര്‍ഷകരും കൂടി ചേര്‍ന്ന് രക്ഷിച്ച കഥ  ഞാന്‍  കുട്ടികളോടെ  തമാശ  രൂപേണ   പറഞ്ഞപ്പോള്‍  വിശ്വസിച്ചില്ല ... കാരണം  മഞ്ചിയത്തിനു കേരളത്തില്‍  മുള വന്ന  കാലത്ത് അവര്‍   ഈ  ഭൂമുഖത്  മുളച്ചിരുന്നില്ല ..മാത്രമല്ല സ്വര്‍ണവും തുണിയും പച്ചക്കറികളും നമ്മെ ഭയപെടുത്തിയിരുന്നുമില്ല  ...  അന്ന് കഷ്ടിച്ചാണ് രക്ഷപെട്ടെതെന്നു അദ്ദേഹം പറഞ്ഞു നിര്‍ത്തി..

         തന്‍റെ രാജ സദസ്സിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ കാണിക്കുവാന്‍ ഉള്ള  ഏര്‍പ്പാടുകള്‍ ചെയ്യാനും റബ്ബര്‍  കൃഷി പാതാളത്തിലേക്ക്‌ വ്യപിക്കുവാനും ഉള്ള ഒരു കരാറില്‍ കേരള സര്‍ക്കാരുമായി ഒപ്പുവെക്കുന്ന കാര്യം അദ്ദേഹതിന്റെ ചിന്ത പദ്ധതിയില്‍ ഉണ്ട്..  എന്തായാലും മാവേലി എത്തും.. 

മനസിന്‍റെ തിരു മുറ്റങ്ങളില്‍ പ്രതീക്ഷയുടെ പൂക്കളമൊരുക്കി സൌഹൃദത്തിന്റെ ഊഞ്ഞാല്‍ പാട്ട് പാടി നമുക്ക് എതിരേല്‍ക്കാം .. നമ്മുടെ സ്വന്തം മാവേലിയെ...            മനം നിറഞ്ഞ ഓണാശംസകള്‍ 



           
   
      

       
    

22 അഭിപ്രായങ്ങൾ:

  1. thankal paranja oru karyathodu njan poornamayum yojikkunnu maveliye enthinanu aalukal ee roopathil bavana chayyunnathu palappzhum njaum chindichittulla karyam..

    മറുപടിഇല്ലാതാക്കൂ
  2. രാജ സദസ്സിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണിക്കുവാന്‍ ഇതുവരെ തുടങ്ങി ഇല്ലേ

    മറുപടിഇല്ലാതാക്കൂ
  3. Kalakki ithu kalalakki. maveli varumallo namukk oru nivedanam kodukkan und

    മറുപടിഇല്ലാതാക്കൂ
  4. kalakki id kalakalakki. maveli vannal namukk oru nivedanam kodukkanund. onashamsakal

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ
    ഒരു “ദേ മാവേലികൊമ്പത്തൊ” “ഓണത്തിനിടക്ക് പുട്ടുകച്ചവടോ” തുടങ്ങാനുള്ള പ്ലാനുണ്ടോ. സ്ക്രിപ്റ്റാക്കി എടുക്കാം.

    മറുപടിഇല്ലാതാക്കൂ
  6. വൈകി വന്നു ഓണാശംസകള്‍ നേരുന്നു .......... തിരുവോണാശംസകള്‍ ..........

    മറുപടിഇല്ലാതാക്കൂ
  7. @ cheruthu... valare nandi...
    @ kochumo... vayanakkum abhiprayathinum nandi.. onashamsakal

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം.
    മുണ്ടിനെപ്പറ്റി,

    തിരിച്ചഞ്ചു
    മറിച്ചഞ്ചു
    കുടഞ്ഞഞ്ചു
    കുടയാതഞ്ചു.. എന്നത് ആദ്യം കേള്‍ക്കുകയാ.

    മറുപടിഇല്ലാതാക്കൂ
  9. നി മാവേലി വല്ല മുണ്ട്കമ്പനിക്കാരുടെ ബ്രാന്‍ഡ്‌ അംബസിടരും ആയതാണോ ... ?

    ആണെന്ന് തോന്നണ്..

    കുടവയറന്‍ ആവാന്‍ ഒരു സാധ്യതയും ഞാനും കാണുന്നില്ല..

    മുണ്ട് പുരാണം കലക്കി!!
    സര്‍വ്വേക്കല്ല്, റിയല്‍ എസ്റ്റേറ്റ് മാഫിയ.. ഹ്ഹ്ഹ്ഹ്ഹ്!!

    ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന പോസ്റ്റിന് അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  10. വരാന്‍ വൈകി ക്ഷമിക്കുമല്ലോ.

    നല്ല പോസ്റ്റ്. മുണ്ടിനെ പറ്റി പറഞ്ഞത് ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  11. എത്താന്‍ വൈകിപ്പോയി... പോസ്റ്റ്‌ ഇഷ്ടായിട്ടോ ... ചെറുത്‌ പറഞ്ഞപോലെ വായിച്ചപ്പോ "ദേ മാവലി കൊമ്പത്ത്" ഒക്കെ ഓര്‍ത്തു :)
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  12. തിരിച്ചഞ്ചു
    മറിച്ചഞ്ചു
    കുടഞ്ഞഞ്ചു
    കുടയാതഞ്ചു.......Super

    മറുപടിഇല്ലാതാക്കൂ
  13. @ mulla.. tks a lot
    @ lipi ranju....tks for the compliment , valare nandi
    @ ajith sir... nattil vannu mundudutho??? tks

    മറുപടിഇല്ലാതാക്കൂ
  14. മോഡേണ്‍ മാവേലിയുടെ ചിത്രം നല്ലൊരു ചിരി സമ്മാനിച്ചു..!

    മറുപടിഇല്ലാതാക്കൂ
  15. മുണ്ടുപുരാണം തകര്‍പ്പന്‍.ഞാന്‍ ഒരാഴ്ചയെ ഉടുത്തിരുന്നുള്ളു.
    വാട്ടേ ഐഡിയാ സേര്‍ജി.

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ