ഇതൊരു പാവം പട്ടാളക്കാരന്റെ കഥയാണ്.. യൌവ്വനവും സ്വപ്നങ്ങളും ബന്ധങ്ങളും ഒക്കെ മാതൃഭൂമി ക്കുവേണ്ടി ഹോമിച്ച ഒരു സാധാരണ ഹവില്‍ദാര്‍.. എന്റെ പ്രിയ സുഹൃത്താണ് വിക്രമന്... സ്വന്തം പിതാവിന്റെ സമ്മത പത്രം വാങ്ങി പതിനേഴാം വയസില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലിക്ക് പ്രവേശിച്ച എന്റെ പൊന്നു കൂട്ടുകാരന്... ആളു റാങ്കില്‍ ശിപായി ആയിരുന്നുവെങ്കിലും നാട്ടില്‍ "ദേവേദാര്‍"എന്ന ഓമന പ്പേരില്‍ അറിയപെട്ടിരുന്ന നാട്ടുമ്പുറത്ത് കാരന്... ഈ "ദേവേദാര്‍" എന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയിലെ ഒരു റാങ്ക് ആയി തെറ്റിദ്ധരിക്കരുത് ... എന്നാല്‍ അങ്ങനെ തന്നെയാണ് എന്റെ നാട്ടിലെ ചില അമ്മുമ്മ മാരും അപ്പുപ്പന് മാരും വിചാരിച്ചിരിക്കുന്നത്... അതിനു കാരണം എന്റെ പ്രിയ സുഹൃത്തിന്റെ മാതാശ്രീ "ഓന്ത് കല്യാണി " എന്ന് നാട്ടില്‍ അറിയപ്പെട്ടിരുന്ന കല്യാണി അമ്മയാണ്... സ്നേഹ നിധിയാണ് കല്യാണി അമ്മ .. പക്ഷെ ഓന്തിന്റെ പോലെയാണ് അവരുടെ നിറം മാറുന്നത്... ദേഷ്യം വന്നാല്‍ ആരെയും പുളിച്ച തെറി പറഞ്ഞു കൊല്ലുന്ന പാവം തള്ള .. അതിനാല്‍ ആരും തന്നെ അവര്‍ പറയുന്നതിനെ എതിര്‍ക്കാന്‍ പോകാറില്ല ... മകന് ജോലി കിട്ടി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അല്പം ഗമ ഒക്കെ വന്നു ... പട്ടാള ക്കാരന്റെ അമ്മയല്ലേ ... അങ്ങനെ സിക്കിമിലെ പല കഥകളും കല്യാണി അമ്മ നാട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു വിക്രമന്റെ പോസ്റ്റിങ്ങ് സിക്കിമിലായിരുന്നു.. .... അങ്ങനെയാണ് മകന് ചൈന പട്ടാളക്കാരെ ഓണത്തിന് കിളിതട്ടു കളിയില്‍ തോല്പിച്ചതും , "ദേവേദാര്‍" സാബിന്റെ ജീവന് കാട്ട് പന്നികളില്‍ നിന്നും രക്ഷിച്ചതിന് അദ്ദേഹത്തിന്റെ പ്രിയ പെട്ടവനായതും .. ഇതില്‍ സംപ്രീതനായ "ദേവേദാര്‍" സാബ് വടക്കേ വീട്ടിലെ റേഷന്‍ കട കുട്ടന് പിള്ളയുടെ വീട്ടില്‍ ടെലിഫോണ്‍ ചെയ്തു കൃഷ്ണപിള്ളയെയും ( വിക്രമന്റെ അച്ഛന് ) കല്യാണ അമ്മയെയും വിളിച്ചു " വിക്രം കീ മാതാ ശ്രീ നമഷ്ക്കാര്‍ " എന്ന് പറഞ്ഞു ഹിന്ദിയില്‍ വീര മാതാവിനെ അഭിനന്ദിച്ചതും ഒക്കെ കല്യാണി അമ്മ പാടി പറഞ്ഞു നടന്നു .. ( "സുബേദാര്‍ സാബ് "എന്നത് പറഞ്ഞു വന്നപ്പോള്‍ ആ പാവത്തിന് "ദേവേദാര്‍" എന്നായി പോയി ) മകനും ഉടനെ "ദേവേദാര്‍" ആകും എന്നും അവര്‍ പറഞ്ഞു നടന്നു... എന്നാല്‍ നാട്ടിലെ ചില പരിഷ്കാരികള്‍ ഈ അക്ഷര തെറ്റിനെ ഒരു ആഘോഷമാക്കി .... അങ്ങനെ പാവം വിക്രമന് "ദേവേദാര്‍ വിക്രമന്" എന്ന പേരും വീണു ...
വയസു കുറെ ഉണ്ടെങ്കിലും വിക്രമന് പിള്ളാരുടെ സ്വഭാവമാണ്. പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷം ബുദ്ധി വളര്‍ന്നിട്ടില്ല എന്ന് ചില കുബുദ്ധികള്‍ പറഞ്ഞു നടന്നു.. പട്ടാളത്തിലെ "കടുക്കാ വെള്ളവും കാലാ ദാലും " കുടിച്ചാല്‍ ഇപ്രകാരം സംഭവിക്കുമെന്ന് ചില പഴയ പട്ടാളക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പുരുഷന്മാരുടെ വാസനപരമായ വികൃതികളെ നിയന്ത്രിക്കുവാന്‍ പട്ടാളക്കാര്‍ക്ക് കടുക്ക വെള്ളം കൊടുക്കുമെന്നും, കടുക്കാ വെള്ളം കുടിച്ചിട്ടും താന്‍ ഒരു പന്തയ കുതിരയെ പോലെ യന്ത്ര തോക്കുമായി പാക്കിസ്ഥാന് കാരെ വെടിവിച്ചതും ഒക്കെ ഒരു പഴയ ശിപായി ആയ രാഘവന് നായര്‍ വീര വാദം മുഴക്കിയത് ഞാനും കേട്ടിട്ടുണ്ട്.. ചുരുക്കം പറഞ്ഞാല്‍ നാട്ടിലെ മാറ്റങ്ങളോ വേലത്തരങ്ങളോ ഉഡായിപ്പുകളോ തിരിച്ചറിയാന്‍ കഴിയാതെ പോയ ഒരു പാവം സൈനികന്.. ഓരോ ലീവിന് വിക്രമന് വരുമ്പോഴും നാട്ടിലെ ചിലര്‍ക്ക് ആഘോഷമാണ് ... രണ്ടു മാസത്തെ അഡ്വാന്‍സ് ശമ്പളവും മേമ്പടിക്ക് ഒരു പ്രോവിടെന്റ്റ് ഫണ്ട് ലോണും ചേര്‍ത്ത് കുറെ പൈസയും ഒരു പെട്ടി റമ്മും കുറെ സോപ്പും തേയിലയും ആയി അറുപതു ദിവസം छुट्टी അടിച്ചു വരുമ്പോള്‍ നാട്ടില്‍ ഉത്സവമാണ്.. വൈകുന്നേരങ്ങളില്‍ വിക്രമന്റെ കൂടെ ഒരു പട തന്നെ കാണും .. വിക്രമന് മുറുക്കി തുപ്പി തലയില്‍ ഒരു വട്ട കെട്ടും കെട്ടി മുണ്ട് മടക്കി കുത്തി പട്ടാള കഥകളുടെ കെട്ടഴിച്ചു വിടും ... ദിവസങ്ങള്‍ കഴിയും തോറും , അതായതു കാശും കുപ്പികളും കുറയുന്നതനുസരിച്ചു ആള്ക്കാര് കൊഴിഞ്ഞു പോയ്കൊണ്ടിരിക്കും .. എന്നാല്‍ എന്നും എപ്പോഴും സുഖത്തിലും ദുഖത്തിലും വിക്രമന് ചേകവര്‍ക്ക് തുണ പോയിരുന്നത് ഞാന്‍ മാത്രം .. സാധാരണ ഗതിയില്‍ ഓണ സമയത്താണ് വിക്രമന് അവധിക്കു വരുന്നത് .. . അങ്ങനെ ഒരു ഓണക്കാലത്ത് " "ദേവേദാര്‍ വിക്രമന്" നാട്ടിലെത്തി ..
വിക്രമന്റെ കൂട്ടുകാര്‍ വിക്രമനെ കാണാന്‍ എത്തി.. ആ കാലത്ത് ഇത് പോലെ "ബിവറേജ് കടകള്‍ " ഇല്ലായിരുന്നു. . ഇങ്ങനെ യുള്ള ചില കൂട്ടുകാര്‍ പട്ടാളത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്" ഫോറിന് മണക്കുവാന്‍ " സൌഭാഗ്യം സിദ്ധിച്ചവര്‍... മകന് കൊണ്ടു വന്ന സോപ്പും തേയിലയും ഒക്കെ ഇത്തിരി പൊതികളിലാക്കി കല്യാണി അമ്മ അയല്ക്കാര്ക്ക് കൊടുത്തു... കൂട്ടത്തില്‍ അസം തേയിലയും ഡാര്‍ജീലിംഗ് തേയിലയും തമ്മിലുള്ള വ്യത്യാസം അയല്പക്കത്തെ അസൂയക്കാര്‍ക്ക് കല്യാണി അമ്മ മനസിലാക്കി കൊടുത്തു... ഓണമടുത്തു വരികയാണ്... വീടെല്ലാം ഒന്ന് ചെത്തി വാരണമെന്ന് കല്യാണി അമ്മ കുറെ ദിവസമായി പറയുകയാണ്.. വിക്രമന്റെ അച്ഛനും അമ്മയും പെങ്ങളുടെ വീട്ടിലേക്കു പോയ ദിവസം നോക്കി വിക്രമന് ഒരാളെ വിളിച്ചു... വീടും പരിസരവും ചെത്തി വൃത്തിയാക്കി പിന്നെ അല്പ സ്വല്പ പണികളും.. അങ്ങനെ യാണ് " ബിംബം ശശി " പണിക്കായി എത്തിയത്.. ഓരോ ചലനങ്ങളും ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു ശശിയുടേത് .. ഇപ്പോള്‍ ആയിരുന്നെങ്കില്‍ "റോബോട്ട് വിത്ത് എ ബീഡി" എന്ന് തന്നെ ആള്ക്കാര് വിളിച്ചേനെ... കുന്താലിയും തൂമ്പയും ഒരു നിശ്ചിത ശക്തിയില്‍ മാത്രമേ അദ്ദേഹം ഉപയോഗിക്കൂ ..മണ്ണിനു വേദനിച്ചാലോ എന്ന ഭയം പിന്നെ തുരു തുരാ ബീഡി വലി.. ..രാവിലെ എട്ടു മണി ആയപ്പോള്‍ ശശിയും ഞാനും വിക്രമന്റെ വീട്ടില്‍ എത്തി.. വിക്രമന്റെ അമ്മ ഇല്ലാത്തതിനാല്‍ ഒന്ന് കൂടാന്‍ തന്നെ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍.. ബിംബം മുറ്റവും ഒക്കെ ചെത്തി വാരി കൊണ്ടിരുന്നപ്പോള്‍ അകത്തു വിക്രമന് ഒരു " പഴയ സന്യാസിയുടെ" കഴുത്ത് ഞെരിച്ചു.. അങ്ങനെ സമയം അര മണിക്കൂര്‍ ആയപ്പോള്‍ വിക്രമന് " രെജിമ്ന്റ്റ് കഥകള്‍ക്ക് " തിരി കൊളുത്തി... സിക്കിമിലും അസ്സമിലും നാഥുല ചുരത്തിലും ഞാന്‍ മനസ് തുറന്നു ഫ്രീ ആയി സഞ്ചരിച്ചു.. പെട്ടെന്ന് ജനലിനടുത്തു ഒരു തല അനക്കം .. ശശി ഒരു വളിച്ച ചിരിയോടെ .. " വൈകിട്ട് കാണാം കൊച്ചാട്ട " വിക്രമന് പറഞ്ഞു... ശശി പോയില്ല.. അവിടെ തന്നെ നിന്നു.. മീന്‍ കൊട്ടയ്ക്ക് വലതു വയ്ക്കുന്ന പൂച്ചയെ പോലെ പതുങ്ങി നിന്നു " ഇച്ചിരി മതി " . ശത്രുവിനോട് പോലും കാരുണ്യം കാണിക്കുന്ന വിക്രമനിലെ ധീര യോദ്ധാവ് ഉണര്‍ന്നു.. ഒരു ഗ്ലാസില്‍ കുറച്ചു " നികുതി അടക്കാത്ത ചുമന്ന ദ്രാവകം " ശശിക്ക് നല്കി.. അമൃത് പോലെ ശശി അത് വാങ്ങി .. പിന്നെയും ശശി ജോലി തുടങ്ങി.. എന്റെ കാതുകളില്‍ വീണ്ടും സിക്കിമിലെ മൂടല്‍ മഞ്ഞും ചൂളം തള്ളുന്ന കാറ്റും വിക്രമന് തള്ളി നിറച്ചു.. ഭാഗ്യം വീണ്ടും ജനാലക്കല്‍ ഒരു നിഴല്‍ .. ശശി.. വീണ്ടും ഗ്ലാസ് നിറഞ്ഞു .. ശശി ഹാപ്പി .. വിക്രമനും ഞാനും മുറ്റത്തിറങ്ങി.. ശശി ഇമോഷണല്‍ ആയി . വിക്രമനെ കെട്ടി പിടിച്ചു.. മോനെ നീയാണ് സ്നേഹമുള്ളവന് ..." " "കൊച്ചാട്ട " വിക്രമന് വിതുമ്പി തുടങ്ങി,.. ഒരു പട്ടാളക്കാരന് കരയുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
" കൊച്ചട്ടനറിയാമോ എന്ത് പാട് പെട്ടാണ് ഇപ്പോള്‍ छुट्टी കിട്ടിയത് .. " അച്ഛന്റെ താറും എന്റെ കരച്ചിലും കണ്ടപ്പോള്‍ ആണ് സാബ് छुट्टी തന്നത് " വിക്രമന് പറഞ്ഞു നിര്‍ത്തി . "
അതിനു നിന്റെ അച്ഛന് " പാളക്കരയന്‍ നിക്കര്‍ അല്ലെ ഇടുന്നത് " " അങ്ങേര് താറും ഉടുക്കുമോ ??? ഞാന്‍ അറിയാതെ ചോദിച്ചു." അരെ സാലെ , താര് എന്ന് പറഞ്ഞാല്‍ കമ്പി .. ടെലെഗ്രാം അടിച്ചാണ് ലീവിന് വന്നത്..
. ഓ .. ശരി ഞാന്‍ പറഞ്ഞു നിര്‍ത്തി.. ഈ സമയം വിക്രമന് കുന്താലി കൈയില്‍ എടുത്തു.. കൊച്ചാട്ട , ട്രെന്ച് (Trench ) കുഴിക്കുവാന്‍ ഈ വെട്ടൊന്നും പോരാ.. ദാ , ഇങ്ങനെ വെട്ടിയാല്‍ പത്തു മിനിറ്റില്‍ നാലു അടി ട്രെന്ച് റെഡി.. വിക്രമന് മസില് പെരുപ്പിച്ചു മുറ്റത്ത് ആഞ്ഞു വെട്ടി..
ക്ണിം വെള്ളം ചീറ്റി തെറിച്ചു.. പൊട്ടിയത് പൈപ്പാണ് .. കോയി ബാത്ത് നഹി ...
വിക്രമന് എല്ലാം ശരിയാക്കാം എന്ന് ഏറ്റു..ഏതു പ്രതി സന്ധിയും തരണം ചെയ്യും എന്ന് പറഞ്ഞ ഫൌജിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം.. " ഈ സമയത്ത് ഞങ്ങള്‍ കാണാതെ ശശി അകത്തു കടന്നു" ഒരു 90 ന്റെ ഫ്ലെക്സി ചെയ്തു " .. കല്യാണി അമ്മ വരുന്നതിനു മുന്‍പ് എല്ലാം ശരി ആക്കണം എന്നാ ചിന്തയില്‍ ആണ് പ്ലംബര്‍ ബിജുവിനെ വിളിച്ചത്.. ആകെ ഒരു മൂഡ് ഔട്ട് .. അകത്തു കയറി നോക്കിയപ്പോള്‍ " ഓള്‍ഡ് മങ്ക്" മിക്കവാറും കാലി.. ശശി തീര്‍ത്തിരിക്കുന്നു... ആ ദേഷ്യത്തിന് വിക്രമന് വീണ്ടും പെട്ടി തുറന്നു.. പെട്ടെന്ന് തന്നെ ബിജു എത്തി.. വിക്രമന് വിളിച്ചത് കൊണ്ട് മാത്രമാണ് വന്നത്.. എവിടെയോ അത്യാവശ്യമായ പണി ഇട്ടിട്ടാണ് പോന്നത്.. ബിജു ഡാമേജ് അസ്സസ് ചെയ്തു ... കൂട്ടത്തില്‍ അവനും അല്പം ചാര്‍ജ് ചെയ്തു .. കുറെ സാധനങ്ങളുടെ പട്ടിക കുറിപ്പെഴുതി.. പ്ലംബിംഗ് സാധനങ്ങള്‍ വേണമെങ്കില്‍ "എനാത്തു" എന്ന സ്ഥലത്ത് പോകണം.. ഉദ്ദേശ്യം മൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് .. സമയം വളരെ കുറവായതിനാല്‍ വിക്രമന് ഒരു പ്ലാന്‍ ഉണ്ടാക്കി.. അതിനായി ശിവന്റെ ഓട്ടോ വിളിച്ചു... കല്യാണി അമ്മ നാല് മണിയോടെ എത്തും.. അതിനു മുന്‍പ് ഓപറേഷന് തീര്‍ക്കണം.. ബിജുവും വിക്രമനും വീണ്ടും പെട്ടി തുറന്നു.. സിക്കിം കാറ്റിന്റെ സീല്‍ക്കാരം ഞാന്‍ കേട്ട്.. ഇതേ സമയം സിറ്റ് ഔട്ടില്‍ പാവം ബിംബന്‍ ഒരു കൊഞ്ചിനെ പോലെ ചുരുണ്ട് കിടന്നു അലറി വിളിച്ചു വാള് വയ്ക്കുകയായിരുന്നു.. ശിവന് പാഞ്ഞു വന്നു.. സംഗതികള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം .. അകത്തു കയറി അല്പ നേരം സിക്കിം കഥ കേട്ടു.. പിന്നീട് ഞങ്ങള്‍ നാല് പിമ്പിരികള്‍ ഓട്ടോയില്‍ യാത്ര തുടങ്ങി.. അപ്പോഴാണ് എനിക്ക് മനസ്സില്‍ ആയതു ബിജു ബാക്കി ഇരുന്ന ലൂസ് സാധനം കൈയില്‍ കരുതി എന്ന്..

എനാത്തു" ദേവി സ്റ്റോഴ്സ് എന്നാ കടയുടെ അല്പം ദൂരെയായി വണ്ടി നിര്‍ത്തി.. കുറുപ്പടിയും കാശുമായി ഞാന്‍ കടയിലേക്ക് പോയി... ഉച്ച സമയം ആയിരുന്നിട്ടും ടൌണില്‍ അല്പം തിരക്കുണ്ടായിരുന്നു.. കടയിലും ഒന്ന് രണ്ടു പേര് സാധനം വാങ്ങാന്‍ ഉണ്ടായിരുന്നു.. വണ്ടിയിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ ബിജു പരിപാടി തുടങ്ങിയിരുന്നു.. വിക്രമന് ഒരു രാജാവിനെ പോലെ കാല് കയറ്റി സീറ്റില്‍ ഇരുന്നു.. ശിവന് ഡ്രൈവര്‍ സീറ്റിലും .. പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്നു ചവിട്ടി നിര്‍ത്തുന്നത് ഞാന്‍ കണ്ടു.. എന്റെ ഉള്ളൊന്നു കാളി.. എസ് ഐ ചാടി ഇറങ്ങി... സൈഡില്‍ ഇരുന്ന ബിജുവിന് കുത്തിനു പിടിച്ചു നിലത്തിറക്കി.. കൂട്ടത്തില്‍ നല്ല തെറിയും .. ബിജു കൈ രണ്ടും കൂപ്പി എസ് ഐയെ തൊഴുതു കരഞ്ഞു.. " എന്താടാ വണ്ടിയില്‍ പട്ട പകല്‍ വെള്ളമടിയാണോ ?? " ഞാന്‍ ടാക്സ് അടക്കുന്ന എന്റെ വണ്ടിയില്‍ വെള്ളമടിച്ചാല്‍ ആര്‍ക്കാ ചേദം ??? ശിവന് പറഞ്ഞു തീര്‍ന്നതും പോലീസുകാരന് തൂക്കി എടുത്തു വെളിയില്‍ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. ശിവന്റെ നിലവിളി കേട്ടാണ് വിക്രമന് ഉണര്‍ന്നത്.. ശത്രുവിന്റെ സാമീപ്യം മണത്ത പട നായകനെ പോലെ വിക്രമന് അലറി .. കോന്‍ ഹൈ സാല ?? " ഇന്ത്യന്‍ ആര്‍മിയെ തൊടാന്‍ ആര്‍ക്കാട ധൈര്യം ??? ചാടി പുറത്തിറങ്ങിയതും എസ് ഐയുടെ കൈ വിക്രമന്റെ കരണത്ത് പതിച്ചതും ഞൊടി ഇടയില്‍ ആയിരുന്നു,,, വിക്രമന് ചുട്ടു പഴുത്ത റോഡില്‍ വെട്ടിയിട്ട വഴ കണക്കെ നിലം പരിശായി.. പോലീസ് ജീപ്പിന്റെ അകമ്പടിയില്‍ ആട്ടോ നീങ്ങിയപ്പോള്‍ ആമ്പാടി ഹോട്ടെലില്‍ നിന്നും കൈകഴുകി ഞാന്‍ പുറത്തിറങ്ങി..
ചില രാഷ്ട്രീയ സ്വാധീനങ്ങളും കുറെ കാശും എറിഞ്ഞപ്പോള്‍ കേസില്ലാതെ മൂന്ന് മണിയോടെ അവര്‍ പുറത്തിറങ്ങി ... എന്നാല്‍ മകളുടെ വീട്ടില്‍ നിന്നും തിരികെ എത്തിയ കല്യാണി അമ്മ ഈ സമയം വിക്രമന്റെ വീട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു... ഒരു സിമിന്ടു ചാക്ക് ചുമക്കുന്നതു പോലെ ഞാനും ബിജുവും കൂടി വിക്രമനെ ചുമന്നു വീടിനകത്ത് കേറി കട്ടിലില്‍ കിടത്തി... കല്യാണി അമ്മയും അയല്പക്കകാരും നിരന്നു നില്‍ക്കുകയാണ്... ഞാന്‍ പതുങ്ങി അടുക്കള വഴി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു അലര്‍ച്ച.. എടാ ഇവനെ (ശശിയെ) എടുത്തുമാറ്റി ഇവിടെ കഴുകിയിട്..കല്യാണി അമ്മ അലറി... അനുസരിക്കാതെ നിവര്‍ത്തി ഇല്ലായിരുന്നു.. ശശി വച്ച "വാള് " എന്റെ മാനത്തിന്റെ പ്രഭ കെടുത്താന്‍ അപ്പോഴും സിറ്റ് ഔട്ടില്‍ കിടന്നു തിളങ്ങി .... അപ്പോഴും വിക്രമന് കട്ടിലില്‍ കിടന്നു പിറു പിറുത്തു " കോയി ബാത്ത് നഹി ... "

കോയി ബാത്ത് നഹി ദേവധാര്‍ കഥ കൊള്ളാം
മറുപടിഇല്ലാതാക്കൂപൈപ്പ് നന്നാക്കുന്നത് വേറൊരു ദിവസത്തേക്ക് മാറ്റി അല്ലേ. കല്യാണിയമ്മ കൈ വെക്കാഞ്ഞത് ഭാഗ്യം. നല്ല നര്‍മ്മം
മറുപടിഇല്ലാതാക്കൂകോയി ബാത്ത് നഹി....
മറുപടിഇല്ലാതാക്കൂAfrikkan മല്ലു... വായനക്കും അഭിപ്രായത്തിനും നന്ദി..
മറുപടിഇല്ലാതാക്കൂ@. keraladasanunni sir.... ഒന്നും പറയണ്ട പൈപ്പിന്റെ കാര്യം ... എല്ലാം കുളമായി ... സഹകരണം തുടരുക
@ പൊന്മളക്കാരന് ... കോയി ബാത്ത് നഹി .. സബ് ढीक हो जायेगा ...... വളരെ നന്ദി
ഇന്‍ഡ്യന്‍ ആര്മിയോടാ പോലീസിന്റെ കളി. ഹല്ല പിന്നെ.
മറുപടിഇല്ലാതാക്കൂരസകരം.
മറുപടിഇല്ലാതാക്കൂനല്ല നര്‍മ്മം. സിമന്റു ചാക്കു ചുമക്കുന്നതു
മറുപടിഇല്ലാതാക്കൂപോലെ......
@ ajith sir... ഇവിടെ ഇന്ത്യന്‍ ആര്‍മിയുടെ കളി നടന്നില്ല... അഭിപ്രായത്തിനും സ്നേഹത്തിനും നന്ദി..
മറുപടിഇല്ലാതാക്കൂ@ സോണി /.... വളരെ നന്ദി..
@ സണ്ണി സര് ... സ്നേഹ വര്‍ഷത്തിനു നന്ദി
കലക്കി ട്ടാ..
മറുപടിഇല്ലാതാക്കൂകോയ്യി ബാത്ത് നഹി :))
ലിമിറ്റഡ് സ്റ്റോപ് വണ്ടി പോലെ വായിച്ച്, രസിച്ച്!!
ഹ ഹ കൊള്ളാം. പിന്നെ നിന്റെ അച്ഛൻ താർ ഉടുക്കുമോ എന്നുള്ളടം വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചു പോയി. കല്യാണി അമ്മക്കു ഒരു ഹാറ്റ്സോഫ് . എനിക്കു ആയമ്മേടെ അ പ്രവൃത്തി ക്ഷ പിടിച്ചു.
മറുപടിഇല്ലാതാക്കൂdat was fun....lol....
മറുപടിഇല്ലാതാക്കൂ@ നിശാ സുരഭി... നല്ല വാക്കുകള്‍ക്ക് നന്ദി...
മറുപടിഇല്ലാതാക്കൂ@ കിലുക്കാംപെട്ടി .... സ്നേഹ വര്‍ഷത്തിനു നന്ദി ''' പിന്നെ ഇതൊക്കെ പട്ടാളക്കാരുടെ സ്ഥിരം നമ്പറുകള്‍ ആണ്... മലയാളത്തില്‍ ഹിന്ദി ചേര്‍ത്ത് അടിക്കുന്നത്.. ചില കോമ്പിനേഷന്‍ കേട്ടാല്‍ സഭ്യമല്ല എന്ന് തോന്നി പോകും .. പിന്നെ ആയമ്മക്ക്ഒരു salaam .. alle
@ nikhmenon... tks a lot for the nice comment
പട്ടാളം അടിച്ച കഥയും അടി കിട്ടിയ കഥയും സൂപ്പെര്
മറുപടിഇല്ലാതാക്കൂ@ kompan .... pavam pattalam ... adikollan vidhikkapetta adikkunna peekkiri pattalam
മറുപടിഇല്ലാതാക്കൂtks a lot
ഹ്ഹ്ഹ്ഹ്ഹ്ഹ് കോയി ബാത്ത് നഹീ. അതൊരു പഞ്ച് ഡയകോലായിട്ടുണ്ട്. നല്ല ചിരിക്ക് സ്കോപ്പുണ്ടാക്കി തന്നു ദേവേദാര്‍ വിക്രമേട്ടന് :)
മറുപടിഇല്ലാതാക്കൂഹി ഹി ..കോയി ബാത്ത് നഹി ..
മറുപടിഇല്ലാതാക്കൂ@ cheruthu..... kya kare bai .. tks a lot for the encouragment
മറുപടിഇല്ലാതാക്കൂ@ intimate stranger... valare nandi
kadha rasakaramayittundu, sharikkum rasichu...... aashamsakal........
മറുപടിഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂരസകരം!
@ jayaraj... valare nandi
മറുപടിഇല്ലാതാക്കൂ@ jayan sir... tks a lot