2012, ഏപ്രിൽ 4, ബുധനാഴ്‌ച

ഒരു പ്രണയാറുതിയില്‍....

ഈ  പ്രണയാറുതിയില്‍
മണല്‍ നിറഞ്ഞ മനസ്സിന്‍റെ 
നിറമില്ലാത്ത നിഴലുകളില്‍
മദം നിറയുമ്പോള്‍ 
നീ നടന്നു മറയുക 
കാമമെരിയുന്ന ഖാണ്ടവത്തില്‍  നിന്നും 


ചടുല ചുംബനങ്ങളുടെ 
തനിയവാര്‍ത്തനങ്ങള്‍ 
രതിസ്ഫുലിങ്ങള്‍ക്ക് ഉലകൂട്ടുംപോള്‍ 
 നമ്മള്‍ അപരിചിതര്‍ 
വരയിലും വിളിയിലും വിഷം പുരണ്ട
എന്‍റെ ചിന്തകള്‍ 
 നിന്‍റെ ഉടലിലെ  ഉത്സവങ്ങള്‍ക്ക് 
 തോരണം ചാര്‍ത്തുമ്പോള്‍ 
നീ തിരിച്ചറിയുക 
കലഹിക്കാനോ   പ്രണയിക്കാനോ 
ഞാനശക്തനാണെന്ന്....


വജ്ര മുനയുള്ള സ്വപ്നങ്ങളുടെ 
വെള്ളാരങ്കല്ലുകളില്‍
തെളിയുന്ന നിന്‍റെ മിഴിയിണകള്‍ 
എന്നില്‍ നിറച്ചത്   ബാല്യത്തിന്റെ 
പൂ മഴയെങ്കിലും 
പ്രണയം  പടിയിറങ്ങിയ 
എന്‍റെ സ്പന്ദനങ്ങള്‍ക്ക്  
കൊടും വേനലിന്റെ 
ക്രൌര്യമുണ്ടായിരുന്നു.. 
നിന്‍റെ മാംസളതയിലേക്ക് 
ആഴ്ന്നിറങ്ങുവാന്‍ ....


എങ്കിലും നീ അറിയുക 
കിനാവെളിച്ചത്തില്‍ കിന്നാരം ചൊല്ലി
എന്നെ നിദ്രാവിഹീനനാക്കിയ
കുടമുല്ലപ്പൂക്കളെക്കാള്‍  ഞാനിഷ്ട്ടപെടുന്നത്
നിന്നെതന്നെയാണ്...
നീ കോറിയിട്ട അക്ഷരങ്ങളെയാണ്‌ ....

14 അഭിപ്രായങ്ങൾ:

  1. നല്ലൊരു കവിത. എവിടെ ഫോള്ളോവർ ഗാഡ്ജറ്റ്?
    പിന്നെ ഒരു തിരുത്ത് --> തനിയവാര്‍ത്തനങ്ങള്‍
    തനിയാവർത്തനനങ്ങൾ

    തുടരുക..keep It Up :)

    മറുപടിഇല്ലാതാക്കൂ
  2. Thank you very much kannan... tks for the correction.. folower gadget poyi... not able to restore

    മറുപടിഇല്ലാതാക്കൂ
  3. ഭാഷ മലയാളത്തിൽ നിന്നും ഇംഗ്ലീഷ് ആക്കൂ.. എന്നിട്ട് വീണ്ടും ഗാഡ്ജറ്റ് ആഡ് ചെയ്യു

    മറുപടിഇല്ലാതാക്കൂ
  4. എന്നെ നിദ്രാവിഹീനനാക്കിയ
    കുടമുല്ലപ്പൂക്കളെക്കാള്‍ ഞാനിഷ്ട്ടപെടുന്നത്
    നിന്നെതന്നെയാണ്...
    നീ കോറിയിട്ട അക്ഷരങ്ങളെയാണ്‌ ....

    നല്ല വരികള്‍ ഇഷ്ടായി ...

    മറുപടിഇല്ലാതാക്കൂ
  5. അക്ഷരങ്ങളെ സ്നേഹിച്ച കവി...(ഫോളോ ചെയ്യുന്നുണ്ടെങ്കിലും ഡാഷ് ബോര്‍ഡില്‍ ഈ പോസ്റ്റ് വന്നില്ലല്ലോ. ഇപ്പഴാണെങ്കില്‍ ഫോളോവര്‍ ജനാല പോലും കാണുന്നുമില്ല)

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട സുഹൃത്തേ,
    അവളോടുള്ള സ്നേഹം മനസ്സിലെ ആര്‍ദ്രഭാവങ്ങള്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ സഹായിക്കും!
    പിന്നീടൊന്നും തന്നെ എഴുതിയില്ലല്ലോ...!എന്തേ?
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  7. പിന്നെ, ഈ സ്കൂള്‍ മുറ്റത്തു നില്‍ക്കുന്ന തണല്‍ മരത്തിന്റെയും മഞ്ഞപൂക്കളുടെയും പേര് പറഞ്ഞു തരാമോ?ശ്ശി കാലായി ആന്വേഷിച്ചു നടക്കുന്നു !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

      ഇല്ലാതാക്കൂ
  8. അജ്ഞാതന്‍2012, ജൂലൈ 12 2:26 PM

    കൊള്ളം...മനോഹരം...മനസ്സ് തുറന്നു കാട്ടാന്‍ ഏറ്റവും നന്ന് അക്ഷരങ്ങള്‍ തന്നെയാണ്..........

    ഇനിയും എഴുതൂ.....
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ......

    മറുപടിഇല്ലാതാക്കൂ
  9. നല്ലൊരു കവിത നല്ല വരികള്‍ ഇഷ്ടായി ,,,,

    മറുപടിഇല്ലാതാക്കൂ
  10. ആശംസകള്‍ ! നല്ല കവിതയാണ്‌ട്ടോ .

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ