2012, ഫെബ്രുവരി 26, ഞായറാഴ്‌ച

നമ്മള്‍ പറന്നകലുന്നവര്‍.....

വക്കുകളും വശങ്ങളും
ഇല്ലാത്ത ഘനരൂപങ്ങളുടെ 
വന്യ വശ്യത പോലെ 
സ്വപ്നങ്ങളില്ലാത്ത
എന്‍റെ പ്രാണന്‍റെ തിമിര്‍പ്പുകളില്‍
നീ അമൃത് വര്‍ഷിക്കുന്നു 

കരുതിവച്ചതും കടം കൊണ്ടതും
ചേര്‍ത്ത് നിനക്കായി പാടിയതോക്കെയും 
ഇരുട്ടിന്‍റെ വര്‍ണക്കാടുകളില്‍
അലിഞ്ഞു,
നീ   അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്‍റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്‍റെ മിഴിയിണകളിലായിരുന്നു
  
മടുപ്പിഴയുന്ന ജീവകോശങ്ങളില്‍
കുമിഞ്ഞു കൂടിയ മൌനത്തിന്റെ 
വിത്തുകളും
വിഷാദപൂരിതമായ നിഴലനക്കങ്ങളിലെ
അവിശ്വാസങ്ങളും തീര്‍ത്ത
വിലക്കുകള്‍ 
പ്രതീക്ഷയുടെ നരച്ച ആകാശങ്ങളിലെ 
നീയെന്ന മുത്തിനെ മറച്ചിരുന്നില്ല


എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
 നാം അകലുകയാണ് 
 പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു 
 പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....



8 അഭിപ്രായങ്ങൾ:

  1. അകലരുത്...അടുക്കാന്‍ ശ്രമിയ്ക്കൂ

    മറുപടിഇല്ലാതാക്കൂ
  2. നാം അകലുകയാണ്
    പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു
    പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....

    Best wishes

    മറുപടിഇല്ലാതാക്കൂ
  3. @ajith sir... tks a lot
    @ kompan... thank you very much
    @ joy vargheese...... thanku and come again

    മറുപടിഇല്ലാതാക്കൂ
  4. കൂടിയല്ലാ പിറക്കുന്ന നേരത്ത്.. കൂടിയല്ലാ മരിക്കുന്ന നേരത്തും... :) അകലാൻ വേണ്ടി അടുക്കുന്നു, നാം ഏവരും..

    കവിത അസ്സലായിട്ടുണ്ട്.. തുടരുക

    മറുപടിഇല്ലാതാക്കൂ
  5. നീ അറിയാതെപോയപ്പോള്‍
    ഏകാന്തതയുടെ മുള്‍വഴികളില്‍
    എന്‍റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
    ഉറകൂടിയത് നിന്‍റെ മിഴിയിണകളിലായിരുന്നു
    ...
    നാം അകലുകയാണ്
    പ്രണയത്തിന്‍റെ വിദൂര ധ്രുവങ്ങളിലേക്കു
    പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....

    വായിച്ചു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട് ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. Thudakakaran enna nilayil kavitha nannaayi,... kuzhappamillathe paranjirikkunnu bhaiii.. ashamsakal :)

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ