2011, ഡിസംബർ 31, ശനിയാഴ്‌ച

ശുഭവര്‍ഷ ആശംസകള്‍

കൊഴിയാന്‍ കാത്തിരിക്കുന്ന ബ്ലീഡിംഗ് ഹാര്‍ട്ടിന്റെ
കവിളില്‍ കാറ്റൊരു മധുര മുത്തം നല്‍കിയപ്പോള്‍
പ്രണയിച്ചു തീരാത്ത നാളുകളെയോര്‍ത്തു
പതിനൊന്നു പന്ത്രണ്ടിനോട് പറഞ്ഞു..
" ഇനി നിന്‍റെ ഊഴം "

കുതൂഹല നിര്‍ഭരമായ മനസ്സില്‍ പ്രതീക്ഷയുടെ
വര്‍ണ രാജികള്‍  തീര്‍ത്തു
പന്ത്രണ്ടു മൊഴിഞ്ഞു " നീ സുന്ദരിയായിരുന്നു"

തീര്‍ത്തും ... അവള്‍ സുന്ദരിയായിരുന്നു...
എന്നെ സംബന്ധിച്ചിടത്തോളം
അപക്വമായ എന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍
മന്ദാര മലരുകള്‍ വിരിഞ്ഞ നാളുകള്‍...
കാമനകളുടെ വേലിയേറ്റങ്ങളില്‍
സൌഹൃദങ്ങളുടെ പടയോരുക്കങ്ങളില്‍
നീ ശാന്തയായിരുന്നു..
ആകുലതകള്‍ കുലം കുത്തി ഒഴുകിയപ്പോഴും
ഏഷണികള്‍ ഫണം വിരിച്ചപ്പോഴും
പ്രകോപനങ്ങളില്‍ വശം വദയാകതെയും
നീ ഞങ്ങളെ kathathinu നന്ദി...

ഇനി പന്ത്രണ്ടിന്റെ ഊഴം...
ഞങ്ങളെ കാത്തു  കൊള്ളുക..
നിന്നില്‍ വിശ്വാസം അര്‍പിച്ചു ഞാന്‍ നേരട്ടെ
ശുഭ വര്‍ഷ ആശംസകള്‍









6 അഭിപ്രായങ്ങൾ:

  1. പന്ത്രണ്ടിൽ വിശ്വസിച്ചോളൂ.എല്ലാ നന്മകളും നിറഞ്ഞ ഒരുവർഷം ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ശുഭാപ്തി വിശ്വാസം എന്നും രക്ഷിക്കട്ടെ.

    (അക്ഷരത്തെറ്റ് തിരുത്തുമോ?)

    മറുപടിഇല്ലാതാക്കൂ
  3. 2011 നേക്കാള്‍ കൂടുതല്‍ സന്തോഷം 2012 ല്‍ ലഭിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ നന്മകളും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ