2011, ഡിസംബർ 29, വ്യാഴാഴ്‌ച

സ്വപ്നത്തിലെ സൌഹൃദം

ഒരു ശിശിര കാല സൌഹൃദം
പ്രണയ പങ്കിലമായ എന്‍റെ കുടില ചിന്തകളില്‍
സ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ക്കിടം ചികഞ്ഞപ്പോള്‍
ഞാനെന്നെ മറക്കുകയായിരുന്നു... മാപ്പ്

  മനസ് നിറയുന്ന കുത്തികുറിപ്പുകളില്‍
  വെറി പൂണ്ട എന്‍റെ കഴുകന്‍ കണ്ണുകള്‍
  മാംസത്തിന്റെ ഹരം മണത്തപ്പോള്‍
 ഞാനെന്നെ മറക്കുകായിരുന്നു..

  അകം പുകയുന്നെന്‍  മനസ്സില്‍ വീണ നിന്‍
 ചിനുചിനായുള്ള ചിരി പരലതില്‍
 വിഷം കലര്‍ത്തി ഞാന്‍ മദിച്ചു നിന്നപ്പോള്‍
 ഞാനെല്ലാം മറക്കുകായിരുന്നു...

  അപ്പോഴും സൌഹൃദത്തിന്റെ വെള്ളിതേരില്‍
 നിന്നവള്‍ എന്നെ പ്രതിരോധിക്കുന്നടയിരുന്നു...
 ഉടഞ്ഞുപോയേക്കാവുന്ന ഈ സ്ഫടിക പാത്രത്തെ ഓര്‍ത്തു
 സങ്കടപെടുകയായിരുന്നു ...
 ഞാനാ കണ്ണുകളെ കുറിച്ച് വാചാലനായപ്പോള്‍
 പറക്ക മുറ്റാത്ത ഞാന്‍ സൃഷ്‌ടിച്ച തൂവാനതുമ്പികളുടെ
കണ്ണുകളെ അവള്‍ എനിക്കുക്കാട്ടി തന്നു...
ആഘോഷ തിമിര്‍പ്പുകള്‍ നിലച്ച നേരത്ത്
ലഹരിയുടെ കാഹളങ്ങള്‍ തളര്ച്ചകള്‍ക്ക്
തല കുനിച്ചപ്പോള്‍
ഞാനറിയുന്നു... ഞാന്‍ മറന്നുപോയ
എന്നെ..എന്നെ ഞാനാക്കി നില നിര്‍ത്തിയ നിന്നെ.. നന്ദി
നീ എനിക്ക് ജീവനാണ്....









  

4 അഭിപ്രായങ്ങൾ:

  1. ഞാനറിയുന്നു... ഞാന്‍ മറന്നുപോയ എന്നെ..എന്നെ ഞാനാക്കി
    നില നിര്‍ത്തിയ നിന്നെ.. നന്ദി. നീ എനിക്ക് ജീവനാണ്....

    ആ തിരിച്ചറിവ് മഹത്തരമാണ്.

    മറുപടിഇല്ലാതാക്കൂ
  2. പലതും പലപ്പോഴും തിരിച്ചറിയുന്നതേ വൈകിയണ്.വിലപിടിപ്പുള്ള പലതും അപ്പോഴേക്കും ദയനീയമായ ഒരു അവസ്ഥയിലായിരിക്കും.

    നല്ല ഭാവന നല്ല എഴുത്ത്...
    പിന്നെ ഒരു കാര്യം പറയട്ടേ. വേറെ ആരും അറിയണ്ടാ..

    HAPPYYYYYYYYYYY NEW YEAR HIHIHI....

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ