2011, ജൂൺ 25, ശനിയാഴ്‌ച

അമ്മയുടെ മണമുള്ള ടീച്ചര്‍

അഞ്ചാം ക്ലാസ്സിലെ കുട്ടികളെ നോക്കി  പുതിയതായി ചാര്‍ജ് എടുത്ത അന്നമ്മ ടീച്ചര്‍  ഒരു നുണ പറഞ്ഞു. " നിങ്ങളെ എല്ലാം ഞാന്‍ ഒരേ പോലെ സ്നേഹിക്കുന്നു. "

 പിന്നിലെ ബെഞ്ചിലിരുന്നു ഉറക്കം   തൂങ്ങുന്ന സുരേഷില്‍ നോട്ടം പതിഞ്ഞപ്പോള്‍ പ്രസ്താവനയിലെ അസത്യം അന്നമ്മ ടീച്ചറെ നോക്കി ചിരിച്ചു. പാറി പറന്ന മുടി, മുഷിഞ്ഞു നാറിയ വള്ളി നിക്കര്‍, കുളി വല്ലപ്പോഴും , കുറുക്കന്‍റെ കണ്ണുകള്‍, ചില്ലറ മൊശട  തരങ്ങള്‍, പിന്നീടങ്ങോട്ട് അവനെ നുള്ളുന്നതിനും ,  അവന്‍റെ പേപ്പറിന് പിശുക്കി മാര്‍ക്ക്‌ നല്‍കുന്നതില്‍ ടീച്ചെര്‍ക്ക്  ഒരു പ്രത്യേക രസം കിട്ടി..

        നാളുകള്‍ കഴിഞ്ഞപ്പോള്‍ പഴയ സ്കൂള്‍ റിക്കോര്‍ഡുകള്‍ പരിശോധിക്കുന്നതിനിടയില്‍ അന്നമ്മ ടീച്ചര്‍ വിസ്മയിച്ചു പോയി... രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ് സുരേഷ് ഇങ്ങനെ ആയിരുന്നില്ല ... ടീച്ചര്‍ മറ്റു ടീചെര്‍മരോട് സുരേഷിനെ പറ്റി തിരക്കി .. " ബുദ്ധിയും പ്രസന്നതയും ഉള്ള കുട്ടി , ഒന്നാംതരം പെരുമാറ്റം " സരോജിനി ടീച്ചര്‍ പറഞ്ഞു . " പഠിക്കാന്‍ മിടുക്കന്‍ , പക്ഷെ ക്യാന്‍സര്‍ രോഗിയായ അമ്മയെ കുറിച്ച് അവന്‍ വ്യാകുല പെട്ടിരുന്നു" രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന സുകുമാരി ടീച്ചര്‍ പറഞ്ഞു. " മൂന്നാം ക്ലാസ്സില്‍ അവന്‍ ഉഴപ്പ് തുടങ്ങി , അവന്‍റെ അമ്മ മരിച്ചു, അച്ഛന്‍ മദ്യപാനിയായി"  മൂന്നാം ക്ലാസ്സിലെ അവന്റെ ടീച്ചര്‍ ആയിരുന്ന  വസന്ത ടീച്ചര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അന്നമ്മ ടീച്ചര്‍ ഒരു നെടുവീര്‍പ്പിട്ടു..

  " സുരേഷ് ആരുമായും കൂട്ടുകുടുന്നില്ല .. മഹാ ഉഴപ്പന്‍.. ഉറക്കം ക്ലാസ്സില്‍ തന്നെ.." ഞാന്‍ പൊതിരെ തല്ലും കൊടുക്കും" നാരായണന്‍ മാഷ്‌ പറഞ്ഞു തുടങ്ങിയപ്പോള്‍  അന്നമ്മ ടീചെറിന്റെ മനസ്സില്‍ വെറുപ്പിന്റെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവനോടു വെറുപ്പ്‌ തോന്നിയതില്‍ അവര്‍ ലജ്ജിച്ചു. കുട്ടികള്‍ ടീചെര്‍ക്ക് ഓണ സമ്മാനവുമായി എത്തിയപ്പോള്‍ ലജ്ജ വര്‍ധിച്ചു.      മനോഹരമായ വര്‍ണ കടലാസ്സില്‍ പൊതിഞ്ഞു റിബണിട്ടു മറ്റു കുട്ടികള്‍ പലതരം ഉപഹാരങ്ങള്‍ ടീചെര്‍ക്ക് കൊടുത്തപ്പോള്‍  ന്യൂസ് പേപ്പര്‍ തുണ്ടില്‍ ചുളുക്കിയോതുക്കിയാണ് സുരേഷ് സമ്മാനം എത്തിച്ചത്. തുറന്നു നോക്കിയപ്പോള്‍ മറ്റു കുട്ടികള്‍ ആര്‍ത്തു വിളിച്ചു. പരിഹസിച്ചു ചിരിച്ചു. മുക്കാലും ഒഴിഞ്ഞ പെര്‍ഫ്യൂം കുപ്പിയും നിറം മങ്ങിയ ഒരു ചുളിഞ്ഞ പച്ച നിറമുള്ള റിബ്ബണും ... വളരെ മനോഹരമായിരിക്കുന്നു... എന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ സുരേഷിന്റെ കണ്ണുകള്‍ തിളങ്ങി.. പെര്‍ഫ്യും അവര്‍ വസ്ത്രത്തില്‍ അടിച്ചു.  അവന്‍ അവരെ നോക്കി പുഞ്ചിരിച്ചു ... എന്നിട്ട് ടീച്ചറിനോട് പറഞ്ഞു " ടീച്ചര്‍ക്ക്  ഇന്ന് എന്‍റെ അമ്മയുടെ മണമാണ്..." 

    അന്ന് ടീച്ചര്‍ ഏറെ നേരം കരഞ്ഞു. അന്ന് മുതല്‍ അവര്‍ പഠിപ്പിച്ചത് വായനയോ എഴുത്തോ കണക്കോ ആയിരുന്നില്ല. പകരം കുട്ടികളെ ആണ് പഠിപ്പിച്ചത്..  സുരേഷിനെ പ്രത്യേകം   ശ്രദ്ധിച്ചു  . അതോടെ  അവനു മനസ്സിന്റെ പഴയ പ്രകാശം തിരികെ കിട്ടി. പ്രോല്‍സാഹിപ്പിക്കുന്തോരും അവന്‍ കൂടുതല്‍   മിടുക്കനായി. വര്‍ഷാവസാനം ക്ലാസിലെ ഏറ്റവും മിടുക്കന്‍ സുരേഷ് ആയി മാറി..  എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് വീണ്ടും നുണയായി മാറി.. സുരേഷിനോട് ഏറ്റവും കൂടുതല്‍ വാത്സല്യം ... 

  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം അന്നമ്മ ടീചെര്‍ക്ക് ഒരു കത്ത് കിട്ടി.. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ ആണ്..  ബിരുദവും പോസ്റ്റ്‌ ഗ്രജുവഷനും  പാസ്സായി കഴിഞ്ഞപ്പോഴും സുരേഷിന്റെ  നല്ല ടീച്ചര്‍ അന്നമ്മ ടീച്ചര്‍ തന്നെ... ഐ എ  എസ് നേടി കഴിഞ്ഞപ്പോള്‍ സുരേഷ് അന്നമ്മ ടീചെരെ മാത്രം വിളിച്ചു.. എന്‍റെ  നല്ല ടീച്ചര്‍.. ഒരു ദിവസം അവന്‍ എഴുതി " മനസിന്‌ ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി..  വിവാഹ വേളയില്‍ അമ്മയുടെ സ്ഥാനത്ത് ടീച്ചര്‍ ഇരിക്കണം .. അവര്‍ ചെന്നു.. പണ്ട് സുരേഷ് നല്‍കിയ പച്ച റിബ്ബണ്‍ തലമുടിയില്‍ കെട്ടി.. ... വൃദ്ധയായ ടീച്ചറെ പുണര്‍ന്നു അവന്‍ കാതില്‍ പറഞ്ഞു  " എന്നെ വിശ്വസിച്ചതിന് നന്ദി " 

 ടീച്ചറിന്‍റെ മറുപടി " നിനക്ക് തെറ്റി മോനെ , നീയാണ് എന്നെ മാറ്റിയത് , എങ്ങനെ പഠിപ്പിക്കണം എന്ന് നിന്നെ കാണുന്നത് വരെ എനിക്കറിഞ്ഞു കൂടായിരുന്നു "   



                                                                                              കടപ്പാട്  .... ബി എസ് വാര്യര്‍ ( മനോരമ ) 

11 അഭിപ്രായങ്ങൾ:

  1. ആശയം നന്നായി. അവതരണം കൂടുതല്‍ നന്നാക്കാം

    മറുപടിഇല്ലാതാക്കൂ
  2. കൂടുതൽ നീട്ടിയെഴുതുന്നതെന്തിന്? ഇതുതന്നെ ധാരാളം. ചുരുക്കം വാക്കുകളിൽ കാമ്പുള്ളൊരു പോസ്റ്റ്. സ്കൂളുമായി ബന്ധപ്പെട്ട് സമാനമായ എഴുത്തുകൾ പലരിൽ നിന്നും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനുമുണ്ട് ഒരു വ്യത്യസ്തത.എനിക്കിഷ്ടമായി. നല്ല പോസ്റ്റ്. “ടീച്ചര്‍ക്ക് ഇന്ന് എന്‍റെ അമ്മയുടെ മണമാണ്..." ഈ വാക്കുകൾ കണ്ണുകളെ ആർദ്രമാക്കി. സത്യം.

    മറുപടിഇല്ലാതാക്കൂ
  3. അന്നമ്മ ടീച്ചറും സുരേഷും വല്ലാതെ മനസ്സില്‍ത്തട്ടി..

    മറുപടിഇല്ലാതാക്കൂ
  4. ആ ഒരു വാചകത്തില്‍ എന്റെയും മനസോന്നു പതറി ..എഴുത്ത് വളരെ സ്പര്‍ശിച്ചു ..ഇങ്ങനെ എത്രയോ കുട്ടികള്‍ ,അധ്യാപകര്‍ ആത്മ നവീകരണം കാത്തു നില്‍ക്കുന്നു !!

    മറുപടിഇല്ലാതാക്കൂ
  5. അതെ, ഒരു ചെറിയ പരിഗണന മതി,ചിലരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ .

    നല്ല പോസ്റ്റ്‌.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ അധ്യാപകരും വായിക്കേണ്ട ഒരു പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  7. അനുഭവം?? നന്നായി എഴുതി.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  8. വിഷയം നല്ലത്, അവതരണം മികച്ചതാക്കാമെന്ന് തോന്നി, പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാനുള്ള ഒരു തിടുക്കം! പക്ഷേ ചില വരികള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ടെന്നത് സത്യം!

    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  9. അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താനാവും...
    " ടീച്ചര്‍ക്ക് ഇന്ന് എന്‍റെ അമ്മയുടെ മണമാണ്..." ഇത് മനസ്സില്‍ തട്ടി... പക്ഷെ, അനുഭവക്കുറിപ്പായി തോന്നിയില്ല...

    മറുപടിഇല്ലാതാക്കൂ
  10. മനസില്‍ വിങ്ങല്‍ ഉണ്ടാക്കിയ പോസ്റ്റ്‌
    ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ

മനസ്സു തുറക്കൂ ... മടി കൂടാതെ