പ്രായം പറഞ്ഞു തന്ന ഒത്തിരി കാര്യങ്ങള്‍
ജീവിതം നല്‍കിയ കുറെ തിരിച്ചറിവുകള്‍
അവ നല്‍കിയ വിശ്വാസങ്ങള്‍ - പാഠങ്ങള്‍
എന്‍റെ വിശ്വാസത്തിന്റെ അനുഭവത്തിന്‍റെ
ചില നുറുങ്ങുകളിതാ ---------
" മിന്നുന്നെതെല്ലാം പൊന്നല്ലയെങ്കിലും
പൊന്നാണെങ്കില്‍ മിന്നുമെന്നറിഞ്ഞു
"മിന്നിനിത്തിരി " പോന്നുവേണമെന്നും.
പൊങ്ങിയതെല്ലാം താഴ്ന്നെങ്കിലും
താഴ്ന്നതിനിയും പോങ്ങുമെന്നറിയാം
കിളിയുടെ കാഷ്ടം തലയില്‍ വീഴുമ്പോള്‍
ആനയ്ക്ക് ചിറകില്ലല്ലോ എന്ന് സമാധാനം
പരാജയത്തിലും "ജയമുണ്ടെന്ന്" തിരിച്ചറിവ്
പരാജയത്തിന്‍റെ ചവിട്ടുപടികള്‍ പളനിയിലെ ക്ഷേത്ര പടികള്‍
പോലെയവരുത് എന്ന് നിര്‍ബന്ധം
തോറ്റു പോയതല്ല " തോല്‍കാന്‍" പോയതാണ് എന്ന തലയൂരല്‍
കരയാനറിയാത് കൊണ്ട് കണ്ണീരില്ലാത്തവന്‍
എന്നുള്ള മുദ്രയും
ബ്രോയിലര്‍ കോഴിയുടെ കാലുകടിച്ചു
ഫിനിക്സ് പക്ഷിയുടെ കഥ ചികയുവാനുള്ള ചങ്കൂറ്റം
പട്ടി കടിച്ചതിന്റെ വേദന പമ്പ് കടിയോര്‍ത്തു
പറന്നു പോകുന്നതിലെ സുഖവും
നല്ല ദിനങ്ങള്‍ നായക്ക് മാത്രമല്ല
നരനുമുണ്ടാകുമെന്നുള്ള പ്രതീക്ഷയും
നാലാളറിയെ Ninety അടിച്ച്
"നാടാടാതെ നടുവാട്ടി" നടക്കാനുള്ള
ധൈര്യവും എന്നെ ഞാനാക്കുന്നു....
തേങ്ങയിടാന്‍ ആളെ കിട്ടാതെ വരുമ്പോള്‍
മോങ്ങാനിരുന്ന നായയെ
തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയിടുന്ന
പ്രായോഗികതയും
പകുതി അടഞ്ഞ വാതിലും ?
പകുതി തുറന്ന വാതിലും ഒന്നാണെന്ന പക്ഷം
അല്ല രണ്ടാണെന്ന കാഴ്ച , ഏതാണ് ശരി ?
ഏതായാലും എനിക്കൊന്നുമില്ലെന്ന വിശ്വാസം
കുതിക്കുന്ന പെട്രോള്‍ "വില" യില്‍
കുതിക്കാത്ത വണ്ടികള്‍ ഇനി നമുക്കന്ന്യമാവില്ല എന്ന ശങ്കയും
വരാനിരിക്കുന്ന " വില" പ്രളയമോര്‍ത്തു
കുടല്‍ പറിച്ചു കളഞ്ഞു
വിശപ്പ് മാറ്റനോരുങ്ങുന്നവരുടെ നിസ്സംഗതയും
എനിക്ക് കാട്ടിയ ജീവിതം , അതാണ് എന്‍റെ വിശ്വാസം
അതാണ് എന്‍റെ വിജയം -
എങ്കിലും ......
Zindagi hai to Khwaab Hai
_Khwaab Hai To Manzilein Hai
(വരികള്‍ കടം കൊണ്ടിരിക്കുന്നു)
വീജ്യോട്സ്
.