വക്കുകളും വശങ്ങളും
കരുതിവച്ചതും കടം കൊണ്ടതും
ഇല്ലാത്ത ഘനരൂപങ്ങളുടെ
വന്യ വശ്യത പോലെ
സ്വപ്നങ്ങളില്ലാത്ത
എന്റെ പ്രാണന്റെ തിമിര്‍പ്പുകളില്‍
നീ അമൃത് വര്‍ഷിക്കുന്നു
നീ അമൃത് വര്‍ഷിക്കുന്നു
കരുതിവച്ചതും കടം കൊണ്ടതും
ചേര്‍ത്ത് നിനക്കായി പാടിയതോക്കെയും
ഇരുട്ടിന്റെ വര്‍ണക്കാടുകളില്‍
അലിഞ്ഞു,
നീ അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്റെ മിഴിയിണകളിലായിരുന്നു
നീ അറിയാതെപോയപ്പോള്‍
ഏകാന്തതയുടെ മുള്‍വഴികളില്‍
എന്റെ തൃഷ്ണയുടെ നീര്‍ച്ചാലുകള്‍
ഉറകൂടിയത് നിന്റെ മിഴിയിണകളിലായിരുന്നു
മടുപ്പിഴയുന്ന ജീവകോശങ്ങളില്‍
കുമിഞ്ഞു കൂടിയ മൌനത്തിന്റെ
വിത്തുകളും
വിഷാദപൂരിതമായ നിഴലനക്കങ്ങളിലെ
അവിശ്വാസങ്ങളും തീര്‍ത്ത
വിലക്കുകള്‍
വിലക്കുകള്‍
പ്രതീക്ഷയുടെ നരച്ച ആകാശങ്ങളിലെ
എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
നാം അകലുകയാണ്
പ്രണയത്തിന്റെ വിദൂര ധ്രുവങ്ങളിലേക്കു
പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....
നീയെന്ന മുത്തിനെ മറച്ചിരുന്നില്ല
എങ്കിലും ഞാന്‍ അറിയുന്നു
കനവുകളുടെ കനം താങ്ങാന്‍ അശക്തരാകയാല്‍
നാം അകലുകയാണ്
പ്രണയത്തിന്റെ വിദൂര ധ്രുവങ്ങളിലേക്കു
പറന്നകലുന്ന കൂടില്ലാത്ത പറവകളെ പോലെ ....